മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ ഗുദൈബിയ പാലസിൽ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു.
ഗവൺമെൻറ് ഫോറത്തിെൻറ വിജയവും വിലയിരുത്തലുകളും കൂടിക്കാഴ്ചയിലുണ്ടായി. പൊതുമേഖലയിൽ ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവൺമെൻറ് അംഗങ്ങളിൽ സാംസ്കാരിക സംഭാവനകൾ കാര്യക്ഷമമാക്കുന്നതിനെ കുറിച്ചും അഭിപ്രായമുയർന്നു. ഉത്പാദന ക്ഷമതയും ഫാസ്റ്റ് ട്രാക്ക് വളർച്ചയും വർദ്ധിപ്പിക്കുന്നതിനും വികസന ദർശനങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള വിവിധ കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും അവലോകനം ചെയ്തതിനൊപ്പം മേഖലയിലെ രാജ്യങ്ങളുടെ ശേഷി വർധിപ്പിക്കൽ, സുരക്ഷ, അറബ് യോഗങ്ങളുടെ പ്രാധാന്യം, രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെ മറികടക്കുന്നതിനായുള്ള മാർഗങ്ങൾ എന്നിവയും പ്രധാനമന്ത്രിയും കിരീടാവകാശിയും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.