ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണപരിപാടികൾ

ബഹ്‌റൈൻ പ്രതിഭ നായനാർ അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു.റിഫ മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം കെ.എം സതീഷ് അനുസ്മരണ പ്രഭാഷണവും മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് രാഷ്ട്രീയ വിശദീകരണവും നടത്തി. മേഖല പ്രസിഡണ്ട് ഷിബു ചെറുതുരുത്തി അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി മഹേഷ് കെവി സ്വാഗതം പറഞ്ഞു.

മനാമ മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.മേഖല വൈസ് പ്രസിഡണ്ട് ഷീജ വീരമണി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അനീഷ് പി.വി സ്വാഗതം പറഞ്ഞു.

സൽമാബാദ് മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ രാഷ്ട്രീയ വിശദീകരണവും നടത്തി. മേഖല കമ്മറ്റി അംഗം ഗിരീഷ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടിക്ക് മേഖല സെക്രട്ടറി ഡോ. ശിവകീർത്തി സ്വാഗതം പറഞ്ഞു.

മുഹറഖ് മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രതിഭ കലാവിഭാഗം സെക്രട്ടറി അനഘ രാജീവൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം സി.വി നാരായണൻ രാഷ്ട്രീയ വിശദീകരണവും നടത്തി.മേഖല കമ്മറ്റി പ്രസിഡണ്ട് അനിൽ കെ.പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ അശോകൻ സ്വാഗതം പറഞ്ഞു.കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വലിയ സംഭാവന നൽകിയ നായനാർ എക്കാലവും ഓർമ്മിക്കപ്പെടേണ്ട നേതാവാണെന്നും. നായനാർ അനുസ്മരണം വിജയിപ്പിച്ച മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായും പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരിയും പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടനും അറിയിച്ചു.

Tags:    
News Summary - prathibha- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.