'ഓണം പൊന്നോണം' കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം

പാൻ ബഹ്‌റൈൻ 'ഓണം പൊന്നോണം 2026' ഒക്ടോബർ 16-ന്

മനാമ: പാൻ ബഹ്‌റൈന്റെ ഈ വർഷത്തെ ഓണാഘോഷമായ 'ഓണം പൊന്നോണം 2026' ഒക്ടോബർ 16-ന് രാവിലെ 11:30-ന് കെ.സി.എ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏകദേശം എഴുന്നൂറോളം പേർ പങ്കെടുക്കുന്ന വിപുലമായ ആഘോഷ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. അങ്കമാലി നീലേശ്വരം സ്വദേശിയായ മണി അമ്പാട്ട് അയ്യപ്പൻ നായരുടെ നേതൃത്വത്തിലാണ് സ്വാദിഷ്ഠമായ ഓണസദ്യ തയ്യാറാക്കുന്നത്.

പരിപാടിയുടെ മുന്നോടിയായി ബി.എം.സിയിൽ ചേർന്ന യോഗത്തിൽ 'ഓണം പൊന്നോണം' കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങിൽ സംഘടനയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു. ആഘോഷങ്ങളുടെ വിജയത്തിനായി പ്രമുഖരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഷിബു പി.ടി. കൺവീനറായും, ജിജോ ജോർജ് (ഓണസദ്യ കൺവീനർ), റൈസൺ വർഗീസ് (ജോയിന്റ് കൺവീനർ) എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിക്കും. സംഘടനയുടെ പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ബഹ്‌റൈനിലെ മലയാളി സമൂഹത്തിന് ഓണത്തിന്റെ സൗഹൃദവും സ്നേഹവും ഒരുപോലെ പങ്കുവെക്കുന്ന വലിയൊരു സംഗമവേദിയായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ വ്യക്തമാക്കി. പ്രവാസലോകത്തെ ഈ ഓണാഘോഷത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു

Tags:    
News Summary - Pan Bahrain 'Onam Ponnonam 2026' on October 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-28 06:56 GMT