മനാമ: പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്,39) സൽമാനിയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. മനാമ അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ സ്വർണ്ണപ്പണി ചെയ്ത് വരുകയായിരുന്നു.
ഏഴ് വർഷമായി ബഹ്റൈനിലുണ്ട്. കഴിഞ്ഞ 17 ന് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെുത്തുകൊണ്ടിരിക്കവെയാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വിശ്വകല സാംസ്കാരിക വേദിയുടെയും ബി.കെ.എസ്.എഫിന്റെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.