പാക്ട് സംഘടിപ്പിച്ച വിദ്യാർഥികളെ ആദരിക്കൽ ചടങ്ങ്
മനാമ: ബഹ്‌റൈനിന്റെ പ്രവാസ ഭൂമികയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു.പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും പരീക്ഷകളിൽ ഉന്നത വിജയം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പ്രൗഢമായ ചടങ്ങിൽ കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു.
രഞ്ജിനി മേനോൻ, അനഘ മധുസൂധനൻ, വൈഷ്ണവ് ഉണ്ണി, രാജീവ് നായർ, അമ്മു രമേഷ് എന്നിവരാണ് ചർച്ച നയിച്ചത്. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് നയിച്ച വിദ്യാർഥികൾക്കുള്ള പ്രത്യേക സെഷനും ഉണ്ടായിരുന്നു. ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ കഴിഞ്ഞ ഇരുപത് വർഷമായി പാക്ട് വിദ്യാർത്ഥികൾക്ക് നൽകുന്ന ആദരവിനെ സംബന്ധിച്ചും നാടിന്റെ നല്ല ഭാവിയെ വാർത്തെടുക്കുന്നതിലുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കിനെ സംബന്ധിച്ചും സദസ്സിനെ ഓർമ്മപ്പെടുത്തി.
പാക്ട് ഭാരവാഹികളായ രവി മാരാത്ത്, ജഗദീഷ് കുമാർ.,ഇ വി വിനോദ്, രാംദാസ് നായർ, സതീഷ് കുമാർ, അനിൽ കുമാർ, ദീപക് വിജയൻ, സുധീർ, സൽമാനുൽ ഫാരിസ്, ധന്യ രാഹുൽ, രമ്യ ഗോപകുമാർ, രമ്യ സുധി, ഷീബ ശശി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി ഉഷ സുരേഷ് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.