ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും കൂടിക്കാഴ്ചക്കിടെ

ഹുർമുസ് തുറക്കൽ സമാധാനത്തിന് അനിവാര്യം; യു.എൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി

മനാമ: പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. യു.എൻ രക്ഷാസമിതി യോഗത്തിന്റെ ഭാഗമായി ന്യൂയോർക്കിലായിരുന്നു കൂടിക്കാഴ്ച. ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ ഉണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളും ഹുർമുസ് കടലിടുക്ക് ഇറാൻ തുടർച്ചയായി അടച്ചിടുന്നതിലൂടെ ആഗോള ഊർജ്ജ സുരക്ഷ, അന്താരാഷ്ട്ര വ്യാപാരം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവ നേരിടുന്ന വെല്ലുവിളികളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി ഉയർന്നു വന്നു.

അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി കടലിടുക്ക് എത്രയും വേഗം വീണ്ടും തുറക്കേണ്ടത് ആഗോള സമാധാനത്തിന് മുൻഗണന നൽകേണ്ട കാര്യമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതിലും നയതന്ത്ര പരിഹാരങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും യുഎൻ രക്ഷാസമിതി കൂടുതൽ ശക്തമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂയോർക്കിലെ യുഎന്നിലെ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവായി, വിദേശകാര്യ മന്ത്രാലയത്തിലെ കോ-ഓർഡിനേഷൻ ആന്റ് ഫോളോ-അപ്പ് സെക്ടർ ചീഫ് സഈദ് അബ്ദുൽഖാലിഖ് സഈദ് എന്നിവരും ബഹ്‌റൈൻ പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Full View

Tags:    
News Summary - Opening of Hormuz essential for peace; Foreign Minister meets UN Secretary General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.