കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ഹ്‌​റൈ​നി​ലെ കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം

ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

മ​നാ​മ: കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ഹ്‌​റൈ​നി​ലെ കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം ‘ഓ​ണം വൈ​ബ്‌​സ് 2025’ ജു​ഫൈ​ർ പ്രീ​മി​യ​ർ ഹോ​ട്ട​ലി​ൽ​വെ​ച്ച് ന​ട​ന്നു. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി വൈ​കീ​ട്ട് അ​ഞ്ചോ​ടെ അ​വ​സാ​നി​ച്ചു. കോ​ള​ജ് അ​ലു​മ്നി യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി​ത സു​നി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ പ്ര​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജി​ജു, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ സു​നി​ൽ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ജി​തേ​ഷ്, സോ​ഷ്യ​ൽ സ​ർ​വി​സ് കൗ​ൺ​സി​ല​ർ അ​ര​വി​ന്ദ്, പ്രി​യേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ലു​മ്നി അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ്യ​ത്യ​സ്താ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, എ​ന്നി​വ ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടി, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. 

Tags:    
News Summary - Onam celebrations by Guruvayurappan College alumni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.