പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 15ന്

മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ‘പൊന്നോണം 2023’ സെപ്തംബര് 15ന് സെഗായ ബി.എം.സി ഹാള്ളിൽ രാവിലെ 10 മുതൽ മൂന്ന് വരെ നടക്കും.പാലക്കാട് പാർലിമെൻറ് അംഗം വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രമുഖ വ്യവസായിയും പാലക്കാട്ടുകാരനുമായ പമ്പാവാസൻനായർ വിശിഷ്ടാതിഥിയായി പ​ങ്കെടുക്കും.

മനിസ് കാറ്ററിംഗ് ഉടമയും പ്രമുഖ പാചക വിസഗ്ധനുമായ കരിമ്പുഴ മണി ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ​ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും ചേർന്ന് പൊന്നോണം 2023 ഫ്‌ളൈർ പ്രകാശനം നിർവഹിച്ചു

രക്ഷാധികാരികളായ സി .ജയശങ്കർ,ദീപക് മേനോൻ,ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പൊന്നോണം കൺവീനെർ മാരായ ഹാരിസ് ഇസ്മയിൽ ,പ്രശാന്ത് ,മുരളി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Onam celebration of Palakkad Pravasi Association on 15th September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT