മനാമ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ഇനി ഉപേക്ഷിക്കരുത്. പഴയ പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കാൻ ഉള്ള സൗകര്യം ഒരുക്കുകയാണ് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി. കുട്ടികൾ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം അർഹരായ മറ്റു കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാണെന്ന് മനസ്സിലാക്കിയാണ് ഈ ഒരു പരിപാടി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പുസ്തകങ്ങൾ ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആവശ്യക്കാരും വാട്സാപ്പ് ചെയ്യുക. വാട്സാപ്പ് നമ്പറുകൾ സിൻസൺ പുലിക്കോട്ടിൽ 39761765, സുനിൽ തോമസ് 33238914, നിതീഷ് സക്കറിയ 38841207.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.