Posted On
date_range Updated On
date_range മുൻ പ്രവാസി ഉഷ ദേവരാജൻ അന്തരിച്ചു
മനാമ: ബഹ്‌റൈനിലെ മുൻ പ്രവാസിയും അറിയപ്പെടുന്ന കൗൺസിലറും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ഡോ.ഉഷ ദേവരാജൻ (69) കൊച്ചിയിൽ നിര്യതയായി. ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും സിനിമാ പ്രവർത്തകനും ടോസ്റ്റ്മാസ്റ്ററുമായ ഡോ സുരേഷ് കരുണാകരെൻറ സഹോദരിയാണ്. തിരുവനന്തപുരം സ്വദേശിയായ ഇവർ അഞ്ചു വർഷം മുമ്പാണ് കൊച്ചിയിലേയ്ക്ക് പോയത്. ഉഷ ‘നന്ദനം’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ഭർത്താവ്: പരേതനായ ദേവരാജ്. മക്കൾ: രശ്മിത (യു എ ഇ ), സുഷ്മിത (ബംഗളൂരു) തൃഷ്ണ (തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.