Posted On
date_range Updated On
date_range ഹൃദയാഘാതം: കണ്ണൂർ സ്വദേശി ബഹ്റൈനിൽ മരിച്ചു
മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂർ തലശേരി പാലയാട് ചിറക്കുനി പ്രസീദ് മോതിരവള്ളി (38)യാണ് ഇന്നലെ മരിച്ചത്. നബീൽ മാലിക് ഗോൾഡ് സ്മിത് വർക്ക്ഷോപ്പ് ജീവനക്കാരനായ പ്രസീദ് 12 വർഷമായി ബഹ്നൈിലുണ്ട്. ഗുദൈബിയയിലെ താമസസ്ഥലത്തുവെച്ച് നെഞ്ച് വേദന ഉണ്ടായതിനെതുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ: ലമിത. മക്കൾ: ധ്രുവിൻ,ധൻവി. മൃതദേഹം വെള്ളിയാഴ്ച്ച നാട്ടിലേക്ക് കൊണ്ടുേപാകുമെന്ന് മലയാളി സംഘടന പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.