Posted On
date_range Updated On
date_range തമിഴ്നാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ബഹ്റൈനിൽ ജോലിചെയ്യുകയായിരുന്ന പ്രവാസി നിര്യാതനായി. യുനൈറ്റഡ് പ്രിൻറിങ് പ്രസ് അസി. ജനറൽ മാനേജർ ചെന്നൈ വടപളനി സ്വദേശി ശ്രീരാമുലു സതീഷ് കുമാർ (44) ആണ് കഴിഞ്ഞ ദിവസം കാലത്ത് ഗുദൈബിയയിലെ ഫ്ലാറ്റിൽ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി വീട്ടിൽ വിശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻ തന്നെ ബോധം നഷ്ടപ്പെടുകയുമായിരുന്നു. ആംബുലൻസിൽ ഡോക്ടറെത്തി പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സംഗീത.മകൾ: ജീവശ്രീ (ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി). സഹോദരൻ പ്രകാശ് ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.