Posted On
date_range Updated On
date_range കാസർകോട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു
മനാമ: ബഹ്റൈനിൽ ഉമ്മുൽഹസം ബാങ്കോക് റെസ്റ്റോറൻറിന് സമീപം കുടുംബസമേതം താമസിച്ചിരുന്ന കാസർകോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് മെഹമൂദ് (58) ഹൃദയാഘാതം മൂലം മരിച്ചു. 30 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ‘ബഹ്റൈൻ ഫാർമസി’യിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ഓഫിസിൽ െവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നൂർജഹാൻ, മക്കൾ: സഫ് റിൻ (ബഹ്റൈൻ യൂണിവേഴ്സിറ്റി വിദ്യാർഥി), സഫ്വാൻ (അവാൽ പ്ലാസ്റ്റിക്സ്), നീമ ,നിസ്മ (ഏഷ്യൻ സ്കൂൾ വിദ്യാർഥിനികൾ). മൃതദേഹം ബഹ്റൈനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.