മനാമ: തെക്കൻ കേരളത്തിലെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മൈത്രി സോഷ്യൽ അസോസിയേഷെൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് മഞ്ഞപ്പാറ (പ്രസി.), സക്കീർ ഹുസൈൻ (ജന. സെക്ര.), അബ്ദുൽ വഹാബ് (വൈസ് പ്രസി.), ഷറഫുദ്ദീൻ അസീസ് (ജോ. സെക്ര.), അനസ് കരുനാഗപ്പള്ളി (ട്രഷ.), ഷാജഹാൻ (അസി. ട്രഷ.) എന്നിവരെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട, സിബിൻ സലിം, അബ്ദുൽബാരി, സുനിൽ ബാബു, നൗഷാദ് അടൂർ, ഷിജു ഏഴംകുളം, ഷിനു ടി. സാഹിബ്, ഷംനാദ്, അൻവർ ശൂരനാട്, ഫാറൂഖ് കെ.എഫ്.ജെ, റജബുദ്ദീൻ, റിയാസ് വിഴിഞ്ഞം, ശിഹാബ് അലി, അനസ് കായംകുളം, സത്താർ എരുമേലി, സലിം തയ്യിൽ എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും നാമനിർദേശം ചെയ്തു.
സിയാദ് ഏഴംകുളം, നിസാർ കൊല്ലം, സഈദ് റമദാൻ നദ്വി, നിസാർ സഖാഫി, റഹീം ഇടക്കുളങ്ങര, ഷെരീഫ് ബംഗ്ലാവിൽ എന്നിവരെ രക്ഷാധികാരികളായും നവാസ് കുണ്ടറയെ ചീഫ് കോഓഡിനേറ്ററായും തെരഞ്ഞെടുത്തു. മുൻ പ്രസിഡൻറ് സിബിൻ സലീമിെൻറ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽബാരി വാർഷിക റിപ്പോർട്ടും ട്രഷറർ സുനിൽ ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കോവിഡ് ഉയർത്തിയ പ്രതികൂല സാഹചര്യത്തിലും അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും സാന്ത്വന പ്രവർത്തനങ്ങൾ നടത്താനും സാധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി. സഈദ് റമദാൻ നദ്വി, സിയാദ് ഏഴംകുളം, നിസാർ കൊല്ലം എന്നിവർ സംസാരിച്ചു. വരണാധികാരിയായ നിസാർ കൊല്ലെൻറ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി. ജോ. സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ശരീഫ് ബംഗ്ലാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.