മനാമ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തയാറെടുപ്പുകൾ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുെഎമി വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മന്ത്രിയുമായി പങ്കുവെച്ചത്.
അടുത്ത അധ്യയന വർഷം കോവിഡ് മഹാമാരി പ്രതിരോധിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതിെൻറ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്ഥാപന അധികൃതരെ ഉൾപ്പെടുത്തി ജനറൽ സെക്രട്ടേറിയറ്റ് യോഗംചേരും.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകുന്ന അക്കാദമിക് പ്രോഗ്രാമുകളോട് കൗൺസിലിെൻറ താൽപര്യം വിദ്യാഭ്യാസ മന്ത്രി സ്ഥിരീകരിച്ചു. ഈ മേഖലയിൽ നിക്ഷേപം നടത്താൻ കൗൺസിലിനെ പ്രോത്സാഹിപ്പിച്ചു. നിർദിഷ്ട ചട്ടങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾക്ക് പ്രചാരം നൽകാൻ സഹായിക്കാനും അദ്ദേഹം പറഞ്ഞു. ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ പ്രക്രിയയെ മുന്നോട്ടുനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.