പുതിയ അധ്യയന വർഷം; സ്‌കൂളുകൾക്ക് സമീപം ഗതാഗത സുരക്ഷ ശക്തമാക്കുന്നു

മനാമ: പുതിയ അധ്യയന വർഷം സെപ്റ്റംബർ 3-ന് ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്‌കൂളുകൾക്ക് സമീപം, പ്രധാന റോഡുകൾ, പ്രധാന ജങ്ഷനുകൾ എന്നിവിടങ്ങളിൽ ഗതാഗത ഉദ്യോഗസ്ഥരെ കൂടുതൽ വിന്യസിക്കാൻ തീരുമാനം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും കമ്മ്യൂണിറ്റി, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങുന്നത്.

വിദ്യാർത്ഥികളുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ മുൻഗണനയെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുമ്പോൾ മാതാപിതാക്കൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരക്കേറിയ സമയങ്ങളിൽ സമഗ്രമായ ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി റോഡുകളിൽ ട്രാഫിക് പോലീസിന്റെ സാന്നിധ്യം ശക്തമാക്കുമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 3-നാണ് വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങുന്നത്. ഒന്നാം പാദ പരീക്ഷകൾ ഡിസംബർ 21 മുതൽ ജനുവരി 12 വരെ നടക്കും. ജനുവരി 17 മുതൽ 28 വരെയാണ് ഇടവേള അവധി. രണ്ടാം പാദം ജനുവരി 31-ന് ആരംഭിച്ച് ജൂൺ 30-ന് അവസാനിക്കും. അടുത്ത വർഷത്തെ വേനലവധി ജൂലൈ 1-ന് ആരംഭിച്ച് സെപ്റ്റംബർ 2-ന് അവസാനിക്കും.

Tags:    
News Summary - New academic year; Traffic safety is being strengthened near schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-28 06:56 GMT