മനാമ ഗുദൈബിയ പാലസ് കവാടം

പൊതുസമ്പത്ത് സംരക്ഷിക്കുന്നതിന് കൂടുതൽ ജാഗ്രത -മന്ത്രിസഭ

മനാമ: പൊതുസമ്പത്ത് സംരക്ഷിക്കുന്നതിനും മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനങ്ങൾ അഴിമതിരഹിതമായി മുന്നോട്ടു പോകുന്നതിനും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓഡിറ്റ് സമിതിയുമായി ഇക്കാര്യത്തിൽ പൂർണാർഥത്തിൽ സഹകരിക്കാൻ നിർദേശം നൽകുകയും ചെയ്തു. ബഹ്റൈനും ഒമാനും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് കരാറുകളിൽ ഒപ്പുവെക്കാൻ കാബിനറ്റ് അനുമതി നൽകി. ബഹ്റൈനും അമേരിക്കയും തമ്മിൽ വിവിധ സഹകരണക്കരാറുകളിൽ ഒപ്പുവെക്കാനും തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള ലൈസൻസ് ഓൺലൈനിൽ അനുവദിക്കുന്നതിനും പുതുക്കുന്നതിനും അനുമതി നൽകി. വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തതിന്‍റെ റിപ്പോർട്ടുകൾ മന്ത്രിമാർ സഭയിൽ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.

Tags:    
News Summary - More vigilance to protect public property -Cabinet More vigilance to protect public property -Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.