മനാമ: സെൻട്രൽ മാർക്കറ്റിലെ പ്രമുഖ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനമായ എം.എം.എസ് കമ്പനിയുടെ ഡയറക്ടർ മുഹമ്മദ് മിർസ അൽ മുഹമ്മദ് സമാഹിജി നിര്യാതനായി. നിര്യാണത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) അനുശോചിച്ചു.
നാൽപതിലധികം വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 200ലധികം തൊഴിലാളികളാണുള്ളത്. തൊഴിലാളികളോട് എന്നും മികച്ച ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം അതീവ നഷ്ടമാണെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.