Posted On
date_range Updated On
date_range വിദ്യാർഥികളുടെ മോശം പെരുമാറ്റം; സ്വകാര്യ സ്കൂളിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
മനാമ: വിനോദയാത്രക്കിടെയുണ്ടായ വിദ്യാർഥികളുടെ മോശം പെരുമാറ്റം സംബന്ധിച്ച് സ്വകാര്യ സ്കൂളിന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദ്യാർഥികളുടെ മേൽനോട്ടം വഹിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്ന അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടാനും സ്കൂളിന് നിർദേശം നൽകിയിട്ടുണ്ട്. കാമ്പസിലും പുറത്ത് ഫീൽഡ് ട്രിപ് പോകുമ്പോഴും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് സ്കൂളധികൃതർ ഉറപ്പാക്കണം. എല്ലാ സ്വകാര്യ സ്കൂളുകളുടെയും പ്രവർത്തനം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.