എം.ഐ.എം ഗ്ലോബൽ കമ്യൂണിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
മനാമ: എം.ഐ.എം ഗ്ലോബൽ കമ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നൊരുക്കി. അസീസ് മൂലാട് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് ഷഫീഖ് മൂസ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ (സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ്) റമദാൻ സന്ദേശം നൽകി. എ.സി.എ. ബക്കർ (ഗ്ലോബൽ കോഓഡിനേറ്റർ), അഷ്റഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ, മജീദ് മൂലാട്, രവിത വിപിൻ, കെ.പി. നാസർ എന്നിവർ സംസാരിച്ചു.
എം.ടി. നജീബ്, എം.ടി. നദീർ, സിദ്ദീഖ്, ആഷിഖ്, ഇബ്രാഹിം പി., കെ.പി. ഇബ്രാഹിം, റഫീഖ് കായക്കീൽ എന്നിവർ നിയന്ത്രിച്ചു.
മുഖ്യാതിഥി ഷെഫീക്കിന് എ.സി.എ. ബക്കർ, അഷ്റഫ് അയനിക്കൽ, എം.ടി. നജീബ് എന്നിവരും സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽനിന്ന് ഉയർന്ന മാർക്ക് വാങ്ങിയ ജലാൽ മുഹമ്മദിന് ഫിറോസ് ആപ്പറ്റയും മെമന്റോ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.