മാണിയൂർ ബഹ്റൈൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മാണിയൂർ ഉസ്താദ് അനുസ്മരണ സദസ്സ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്യുന്നു
മാണിയൂർ ഉസ്താദ് അനുസ്മരണം നടത്തി
മനാമ: മാണിയൂർ ബഹ്റൈൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാണിയൂർ ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും മനാമ കെ.എം.സി.സി ഹാളിൽ നടത്തി. അസ്ലം ഹുദവിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗം അബ്ദുറസാഖ് നദ്വിയുടെ അധ്യക്ഷതയില്‍ കെ.എം.സി.സി സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. അശ്റഫ് കാക്കണ്ടി, എ.പി. ഫൈസല്‍ വില്യാപ്പള്ളി, ഇർഷാദ് തന്നട, ഇസ്മായിൽ വട്ട്യേര, അസ്ലം ഹുദവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.അസോസിയേഷൻ ഭാരവാഹികളായ സിദ്ദീഖ് തണ്ടപ്പുറം, അബ്ദുശ്ശുക്കൂർ, സലാംചോല, അശ്റഫ് പാറാൽ എന്നിവർ സന്നിഹിതരായിരുന്നു. ദുആ മജ്ലിസിന് അബ്ദുറസാഖ് നദ്വി നേതൃത്വം നൽകി. കൺവീനർ അഷ്റഫ് മൗലവി സ്വാഗതവും ജോയന്റ് കൺവീനർ ഉമറുൽ ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.