കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: 'പ്രവാസിക്കൊരു സ്നേഹത്തണൽ' എന്ന പേരിൽ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷനും അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.
സൽമാനിയ മെഡിക്കൽ കോളജ് എമർജൻസി തലവനും കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറുമായ ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. മുതിർന്ന പത്ര പ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ സോമൻ ബേബി, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡൻറ് സാനി പോൾ, കേരള പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡൻറ് എഫ്.എം. ഫൈസൽ, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, യു.കെ. അനിൽ, ബിജു ജോർജ്, സയെദ്, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാൽ, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ചീഫ് കോഒാഡിനേറ്റർ മനോജ് മയ്യന്നൂർ, വി.സി. ഗോപാലൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു.
ആദ്യ ദിനംതന്നെ 300ൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പ് രാജീവ് തുറയൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേശ് പയ്യോളി, ബിനിൽ, സത്യൻ കാവിൽ, വിജയൻ കരുമല, ശ്രീജിത്ത് അരീക്കര, ജ്യോജീഷ്, അസീസ് കൊടുവള്ളി, ഷാനവാസ്, റംഷാദ്, റോഷിത് അത്തോളി, രാജേഷ്, വിനോദ് അരൂർ എന്നിവർ നിയന്ത്രിച്ചു. ഡിസംബർ മൂന്നു വരെ നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പിൽ ബഹ്റൈനിലെ എല്ലാ പ്രവാസികൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.