ചികിത്സ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ്ആപ് ഗ്രൂപ് സമാഹരിച്ച ധനസഹായം ഫ്രാൻസിസ് കൈതാരത്ത് വാല്യക്കോട് കൂട്ടായ്മക്ക് കൈമാറുന്നു
മനാമ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വാല്യക്കോട് ബീനയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വാട്സ്ആപ് ഗ്രൂപ് സമാഹരിച്ച ധനസഹായം ബി.എം.സി ചെയർമാനും ലോക കേരളസഭ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് വാല്യക്കോട് കൂട്ടായ്മക്ക് കൈമാറി. അഞ്ചു വർഷമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഗാലക്സി ഗ്രൂപ്പിനെ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു. വാല്യക്കോട് കൂട്ടായ്മക്കുവേണ്ടി ജിതിൻ നന്ദി പറഞ്ഞു.
ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, എക്സിക്യൂട്ടിവ് മെംബർമാരായ സത്യൻ പേരാമ്പ്ര, സിബി കുര്യൻ തോമസ്, ഗഫൂർ മയ്യന്നൂർ, ലിഗേഷ് കായണ്ണ, സുജാസ് ഡ്രീംസ്, സേതു മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് മുൻകൈയെടുത്ത എക്സിക്യൂട്ടിവ് മെംബർമാരായ ജിംഷിത്ത് പയ്യോളി, സിദ്ദീഖ് പയ്യോളി, വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, അനിത നാരായണൻ, ഗീത പാലേരി എന്നിവർക്ക് കേരള ഗാലക്സി ഗ്രൂപ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.