മനാമ: സഹയാത്രികന്റെ പണവും ആഭരണങ്ങളും മോഷ്ടിച്ച യാത്രക്കാരൻ പിടിയിലായതായി ബഹ്റൈൻ എയർപോർട്ട് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
വിദേശ രാജ്യത്തുനിന്നും ബഹ്റൈനിലേക്ക് വരുന്ന വിമാനത്തിൽവെച്ചാണ് മോഷണം നടന്നത്. യാത്രക്കാരന്റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഷ്യൻ വംശജനായ സഹയാത്രികൻ പിടിയിലായത്. ഇദ്ദേഹത്തിന്റെ പക്കൽനിന്നും പണവും ആഭരണങ്ങളും കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.