ബഹ്റൈനില്‍ മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ചു

മനാമ: മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്. ജുഫൈറിലെ താമസകെട്ടിടത്തിലെ 11 ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.

അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്റൈനില്‍ താമസം തുടങ്ങിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - Malayali student fell to his death from a balcony in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.