മൊയ്തുട്ടി

ഹൃദയാഘാതം: മലപ്പുറം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. തിരൂർ കുറുക്കോളി ചക്കുന്നത്തൊടി മൊയ്തുട്ടി (66) ആണ്​ മരിച്ചത്​.

ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്​ ഞായറാഴ്ച ഉച്ചക്ക്​ മനാമയിലെ താമസ സ്ഥലത്ത്​ ഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച അനുഭവപ്പെടുകയും തുടർന്ന്​ മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിലേക്ക്​ മാറ്റി. ഭാര്യ: സമീറ. മക്കൾ: നജ്​മുന്നീസ, നജ്​ല, നസീറ തസ്നി, മിഫന്ന മോൾ.

Tags:    
News Summary - Malappuram native dies of heart attack in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.