Posted On
date_range Updated On
date_range ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന
മനാമ: ദക്ഷിണ മേഖല ഗവർണറേറ്റ് പരിധിയിൽ കഴിഞ്ഞ ദിവസം എൽ.എം.ആർ.എ പരിശോധന നടത്തി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ തൊഴിലിടങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിക്കുന്ന ഇടങ്ങളിലും പരിശോധന നടത്തുകയും തൊഴിൽ, താമസ വിസ രേഖകൾ പരിശോധിക്കുകയും ചെയ്തു. രേഖകൾ ശരിയല്ലാത്ത ഏതാനും പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇവരെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.