എൽ.എം.ആർ.എ മുഹറഖ് ഗവർണറേറ്റിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മുഹറഖ് ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന
മനാമ: തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) മുഹറഖ് ഗവർണറേറ്റിൽ പരിശോധന നടത്തി. കടകളും ലേബർ ക്യാമ്പുകളും വർക്ക് സൈറ്റുകളും സന്ദർശിച്ചു. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടികൾക്കായി റഫർ ചെയ്യുകയും ചെയ്തു.
ദേശീയത, പാസ്‌പോർട്ട് ആന്റ് റസിഡൻസ് അഫയേഴ്‌സും മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ചായിരുന്നു പരിശോധന . നിയമലംഘനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lmra.gov.bh-ൽ റിപ്പോർട്ട് ചെയ്യാം. അതോറിറ്റിയുടെ കോൾ സെന്റർ 17506055-ലേക്ക് വിളിച്ചും നിയമലംഘനങ്ങൾ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.