നോമ്പുകാല ഓർമകൾ പങ്കുവെക്കാം; ഗൾഫ് മാധ്യമത്തിലൂടെ
അന്യനാട്ടിലെ റമദാൻ കാലം ഓരോ പ്രവാസിക്കും ഓരോ അനുഭവമാണ്. പ്രാർഥനകളുടെയും പങ്കുവെക്കലിന്റെയും ഇഫ്താർ സംഗമങ്ങളുടെയും ആ സുന്ദര നിമിഷങ്ങൾ അക്ഷരങ്ങളിലാക്കാൻ ‘ഗൾഫ് മാധ്യമം’ അവസരമൊരുക്കുന്നു. റമദാൻ നിങ്ങളിൽ നിറക്കുന്ന ആത്മീയതയും ഗൃഹാതുരത്വവും വായനക്കാരുമായി പങ്കുവെക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ ഗൾഫ് മാധ്യമത്തിന്റെ പ്രത്യേക കോളമായ ‘റമദാൻ കൂടാര’ത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഗൾഫിലെത്തിയ ആദ്യകാലത്തെ നോമ്പ് അനുഭവങ്ങൾ, ബാച്ചിലർ റൂമുകളിലെയും കൂട്ടുകാരുടെ കൂടെയുള്ളതുമായ നോമ്പുതുറ വിശേഷങ്ങൾ, പ്രവാസജീവിതം നിങ്ങളുടെ നോമ്പ് ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ, റമദാനുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ, മറക്കാനാവാത്ത ഏതെങ്കിലും അനുഭവം തുടങ്ങിയ വിഷയങ്ങളിൽ നിങ്ങൾക്ക് എഴുതാം.
- കുറിപ്പുകൾ 200 വാക്കുകളിൽ കവിയരുത്. എഴുത്തുകാരന്റെ പേര്, സ്ഥലം, ഫോട്ടോ എന്നിവ അയക്കണം.
- കുറിപ്പുകൾ +973 39203865 എന്ന വാട്സ്ആപ് വഴിയോ bahrain@gulfmadhyamam.net എന്ന ഇ-മെയിൽ വഴിയോ അയക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.