ശ്രീജിത്ത് സദാശിവൻ
Posted On
date_range Updated On
date_range കോട്ടയം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോട്ടയം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. അയ്മനം മരിയാതുരുത്ത് കിഴക്കേ പുത്തൻപറമ്പിൽ ശ്രീജിത്ത് സദാശിവനാണ് (42) മരിച്ചത്. ഗുദൈബിയയിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. നിഷയാണ് ഭാര്യ. മേഘൽ മകനാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.