കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തുന്നു
കെ.എം.സി.സി കോഴിക്കോട് ജില്ല ‘ലീഡേഴ്സ് സമ്മിറ്റ്’
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി ‘ലീഡേഴ്സ് സമ്മിറ്റ്’ സംഘടിപ്പിച്ചു.
വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, ജില്ല സബ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരടങ്ങുന്ന നൂറോളം പേർ പങ്കെടുത്ത പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മൊയ്തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗം റംസീന നരിക്കുനി, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, എസ്.വി. ജലീൽ, കെ.എം.സി.സി ദമ്മാം കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കൊടുമ എന്നിവർ സംസാരിച്ചു .
ജില്ല ട്രഷറർ സുബൈർ കെ.കെ. നന്ദിയും കാസിം കോട്ടപ്പള്ളി ഖറാഅത്തും നടത്തി. ജില്ല ഭാരവഹികളായ നസീം പേരാമ്പ്ര, റസാഖ് ആയഞ്ചേരി ഷാഹിർ ഉളേള്യരി, അഷ്റഫ് തോടന്നൂർ മൊയ്തീൻ പേരാമ്പ്ര. മുനീർ ഒഞ്ചിയം മുഹമ്മദ് സിനാൻ , അബ്ദുറഹ്മാൻ തുമ്പോളി, റഷീദ് വാല്യക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.