Posted On
date_range Updated On
date_range കെ.എം.സി.സി 2500 കുട്ടികൾക്ക് വസ്ത്രങ്ങൾ അയക്കും
മനാമ: കെ.എം.സി.സി ബഹ്‌റൈൻ ദുരിതാശ്വാസ പ്രവർത്തനത്തിന് ആരംഭം കുറിച്ചു. തുടക്കം കുറിച്ചു.
2500ഓളം കുട്ടികൾക്ക് ഉപയോഗിക്കാവുന്ന പുത്തൻ വസ്ത്രങ്ങൾ നാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ എത്രയും പെട്ടെന്ന് എത്തിക്കുമെന്ന് കെ.എം.സി.സി പ്രസിഡൻറ് എസ്.വി . ജലീൽ അറിയിച്ചു. 500 കിലോ തൂക്കമുള്ള വസ്ത്രങ്ങൾ 30ഓളം പെട്ടികളിലായാണ് നാട്ടിലെത്തിക്കുന്നത്.
സൂപ്പർനെറ്റ് കാർഗോയുടെ സഹകരണത്തോടെയാണ് ഇത് അയക്കുന്നത്. പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആദ്യ ഘട്ടം ഒന്നര ലക്ഷം രൂപയുടെ സഹായം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.