അഷ്റഫ് കുന്നത്തുപറമ്പിൽ തിരൂർ, എം. മൗസൽ മൂപ്പൻ തിരൂർ, അബ്ദുൽ ജാസിർ കന്മനം, മുഹമ്മദ് റമീസ് പഴംകുളങ്ങര
കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
മനാമ: കെ.എം.സി.സി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ബഹ്റൈൻ കെ.എം.സി.സിയിൽ തിരൂർ മണ്ഡലത്തിൽനിന്ന് മെംബർഷിപ് എടുത്ത മെംബർമാരുടെ കൗൺസിൽ മീറ്റിൽ വെച്ചാണ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നത്.
മുഖ്യ ഭാരവാഹികൾ- പ്രസിഡന്റ്: അഷ്റഫ് കുന്നത്ത് പറമ്പിൽ തിരൂർ, ജനറൽ സെക്രട്ടറി: എം. മൗസൽ മൂപ്പൻ തിരൂർ, ട്രഷറർ: അബ്ദുൽ ജാസിർ കന്മനം, ഓർഗനൈസിങ് സെക്രട്ടറി: മുഹമ്മദ് റമീസ് പഴംകുളങ്ങര, വൈസ് പ്രസിഡന്റുമാർ: എം. മൊയ്ദീൻ ബാവ മൂപ്പൻ ചെമ്പ്ര, സുലൈമാൻ പട്ടർനടക്കാവ്, ഇബ്രാഹിം പരിയാപുരം, മുഹമ്മദ് ഫാറൂഖ് തിരൂർ, താജുദ്ദീൻ ചെമ്പ്ര, ജോയന്റ് സെക്രട്ടറിമാർ: മുനീർ ഉമ്മിണിയാട്ടിൽ ആതവനാട്, റഷീദ് കെ. പുന്നത്തല, ഹുനൈസ് മാങ്ങാട്ടിരി, ഷംസുദ്ദീൻ കുറ്റൂർ, മുഹമ്മദ് ഷാഫി ചെമ്പ്ര. ചടങ്ങിൽ അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷനായി. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ സംഗമം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ഭാരവാഹികളായ ശിഹാബ് പൊന്നാനി, മുജീബ് മേൽമുറി എന്നിവർ റിട്ടേണിങ് ഓഫിസർമാരായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല മുൻ പ്രസിഡന്റ് സലാം മമ്പാട്ട്മൂല, അബ്ദുൽ റഹ്മാൻ സാഹിബ് പകര, ബിയ്യാത്തിയിൽ അബ്ദുൽ വാഹിദ് വൈലത്തൂർ, ഉമ്മർ കൂട്ടിലങ്ങാടി, മഹ്റൂഫ് ആലുങ്ങൽ, മൊയ്ദീൻ കൂട്ടിലങ്ങാടി, ഷഹീൻ പകര എന്നിവർ സംസാരിച്ചു. എം. മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും മുഹമ്മദ് റമീസ് പഴംകുളങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.