മനാമ: സമസ്‌ത ബഹ്‌റൈൻ "സാദ് അൽ മുത്തഖീൻ" എന്ന ശീർഷകത്തിൽ നടക്കുന്ന ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പുകൾ ഇന്ന് വിവിധ എരിയകളിലായി നടത്തപ്പെടും. ഇന്ന് രാവിലെ 8 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ന് ഗലാലി, റിഫ, ജിദാലി, ഹൂറ ഗുദൈബിയ എന്നീ അഞ്ച് ഏരിയകളിലും, ജൂൺ 12 വെള്ളിയാഴ്ച ഉമ്മുൽ ഹസം & സൽമാനിയ, ഹിദ്ദ്, ഹമദ് ടൗൺ എന്നീ ഏരിയകളിലും, ജൂൺ 19 വെള്ളിയാഴ്ച മനാമ ഏരിയയിലും മെഡിങ്ങൾ ക്യാമ്പുകൾ നടത്തപ്പെടും. ഒമ്പതോളം കേന്ദ്രങ്ങളിൽ തുടർച്ചായ മൂന്ന് വെള്ളിയാഴ്ചകളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ ബൃഹത്തായ സൗകര്യങ്ങളാണ് കാമ്പയിൻ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. എല്ലാ സഹോദരങ്ങളും നിങ്ങൾ താമസിക്കുന്ന ഏരിയകളിലെ ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +973 3965 7486 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.