ബാ​ബു സു​രേ​ഷ്​, ഡി. ​സ​ലീം, കെ.​ആ​ർ. മേ​നോ​ൻ,രാ​ജ​ഗോ​പാ​ൽ 

പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക്​ കേ​ര​ളീ​യ​സ​മാ​ജം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ മേ​നോ​ൻ, ഹേ​മ മേ​നോ​ൻ, ബാ​ബു സു​രേ​ഷ്‌, ഹ​രി​ത, രാ​ജ​ഗോ​പാ​ൽ, ഡി. ​സ​ലിം എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള​യു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ഒാ​ൺ​ലൈ​നാ​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ഹ്​​റൈ​നി​ൽ 48 വ​ർ​ഷ പ്ര​വാ​സ​ജീ​വി​ത​ത്തി​നാ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി കെ.​ആ​ർ മേ​നോ​നും ഭാ​ര്യ ഹേ​മ മേ​നോ​നും വി​രാ​മ​മി​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബാ​ബു സു​രേ​ഷും ഭാ​ര്യ ഹ​രി​ത​യും 37 വ​ർ​ഷം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി രാ​ജ​ഗോ​പാ​ൽ 35 വ​ർ​ഷ​വും, തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ഡി.​സ​ലിം 20 വ​ർ​ഷ​വും​ ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ളാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും മ​റ്റു മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും സ​മാ​ജം വ​നി​ത വേ​ദി അം​ഗ​ങ്ങ​ളും പ​െ​ങ്ക​ടു​ത്തു. 

Tags:    
News Summary - Kerala Society travels for expatriate members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.