ബഹ്‌റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പിൽനിന്ന്

കേരളീയ സമാജം സമ്മർ ക്യാമ്പ് സമാപിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ ജൂലൈ 1 മുതൽ ആഗസ്റ്റ് 14 വരെ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു. പ്രശസ്ത നാടകപ്രവർത്തകൻ ഉദയൻ കുണ്ടംകുഴിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 80-ലധികം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മക കഴിവുകളും വ്യക്തിത്വവികസനവും ലക്ഷ്യമിട്ട് യോഗ, കരാട്ടെ, പ്രസംഗ പരിശീലനം, ചെസ്, നൃത്തം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, നാടക പരിശീലനം തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

സമാപനച്ചടങ്ങിൽ കുട്ടികൾ അവതരിപ്പിച്ച ‘ഉദാരമനസ്‌ക്കൻ’ എന്ന നാടകം ഏറെ ശ്രദ്ധേയമായി. സമാപന സമ്മേളനത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ സ്വാഗതം പറഞ്ഞു. ക്യാമ്പ് കൺവീനർ ജയ രവികുമാർ നന്ദി രേഖപ്പെടുത്തി.

സമാജം ഭരണസമിതി അംഗങ്ങളായ വിനയചന്ദ്രൻ നായർ, അഭിലാഷ് വെള്ളുക്കെ, ബിനു കരുണാകരൻ, രാജീവ് പി. മാത്യു എന്നിവരടക്കമുള്ള കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പ് കൺവീനർ ജയ രവികുമാറിന്റെ നേതൃത്വത്തിൽ അധ്യാപകരായ നിതാ ബിറ്റോ, ജീത്തു ഷൈജു, കൂടാതെ കീർത്തന, അനമിത്ര എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവ വികസിപ്പിക്കുന്നതിനും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ അനുഭവം പകരുന്നതിനും സമ്മർ ക്യാമ്പിന് സാധിച്ചതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - Kerala Samajam Summer Camp concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.