കെ. സി. ഇ. സി. വൈസ് പ്രസിഡന്റുമാരായ റവ. ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. അനൂപ് സാം എന്നിവര്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍നിന്ന്. ഭാരവാഹികള്‍ സമീപം. 

കെ.സി.ഇ.സി യാത്രയയപ്പ് നല്‍കി

മനാമ: ബഹ്റൈനിലെ ക്രൈസ്തവ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) വൈസ് പ്രസിഡന്റുമാരായി സേവനം അനുഷ്ടിക്കുന്ന റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ (വികാരി- സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍), റവ. അനൂപ് സാം ( വികാരി- ബഹ്റൈന്‍ സി. എസ്സ്. ഐ. സൗത്ത് കേരളാ ഡയോസിസ് പാരീഷ്) എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. 

പ്രസിഡൻറ് റവ. അനീഷ് സാമുവൽ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ആക്ടിംഗ് സെക്രട്ടറി എബിന്‍ മാത്യൂ ഉമ്മന്‍ സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ സ്ലീബാ പോള്‍ കോര്‍പ്പിസ്കോപ്പാ, റവ. ഫാദര്‍ ജേക്കബ് കല്ലുവിള, ജെയിംസ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബഹുമാനപ്പെട്ട ജേക്കബ് അച്ചനും അനൂപ് അച്ചനും കെ. സി. ഇ. സി. യുടെ ഉപഹാരങ്ങള്‍ നല്‍കുകയും അവര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ലഭിച്ച കൂട്ടായ്മയ്ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു. കെ. സി. ഇ. സി. ട്രഷറർ ജെറിൻ സാം രാജ് യാത്രയയപ്പ് യോഗത്തിന് നന്ദി അറിയിച്ചു. 

Tags:    
News Summary - KCEC gave a farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-10 04:03 GMT