സമാജം കുടുംബിനികൾക്കായി തൊഴിൽ സംരംഭ പരിശീലന ശിൽപശാല നടത്തി

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിത വേദിയും നോർക ചാരിറ്റി വിംഗ്‌ ജോബ്‌ സെല്ലും സംയുക്തമായി കുടുംബിനികൾക്ക്‌ സ്വന്തമായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്​ ആവശ്യമായ മാർഗനിർ ദ്ദേശങ്ങളും പരിശീലനവും നൽകുന്നതിനായി ശിൽപശാല സംഘടിപ്പിച്ചു. നാട്ടിലെ കുടുംബശ്രീ മാതൃകയിൽ ബഹ്‌റൈനിലെ പ്രവാസി മലയാളി വീട്ടമ്മമാർക്ക്‌ ഒരു കൂട്ടായ്​മയാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന് ശിൽപ്പശാല ഉത്ഘാടനം ചെയ്​ത്​ സമാജം വൈസ് പ്രസിഡൻറ്​ പി.എൻ. മോഹൻരാജ് പറഞ്ഞു.
ഐ ടി രംഗത്തും ശാസ്‌ ത്ര സാങ്കേതിക മേഖലയിലും ഉണ്ടായിട്ടുളള പുത്തൻ പ്രവണതകൾ മനസിലാക്കി വീടുകളിൽ തന്നെ സ്വന്തമായി ചെറുകിട സ്ഥാപനങ്ങൾ ആരംഭിച്ച്‌ ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കുവാനും തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക്‌ സ്വന്തമായി വരുമാനം നേടുന്നതിനും ആവശ്യമായ വിവരങ്ങൾ ആണ് ആദ്യ ശിൽപശാലയിൽ നൽകിയത്. മുതൽ മുടക്കില്ലാത്തതും ആദായകരവുമായ ഇൻറർ നെറ്റ്‌ അധിഷ്​ഠിത തൊഴിലുകളിലേക്ക്‌ എത്തിച്ചേരുവാൻ ആവശ്യമായ വെബ്‌ സൈറ്റുകളെയും ലിങ്കുകളും പരിചയപ്പെടുത്തിയ ശില്​പശാലയിൽ ‘വെബ്‌ മീ’ എന്ന സ്ഥാപനത്തി​​​െൻറ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഹർഷ ശ്രീഹരി പരിശീലനത്തിന് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സംശയനിവാരണത്തിന് അവസരം നൽകിയിരുന്നു. വനിത വേദി പ്രസിഡൻറ്​ മോഹിനി തോമസി​​​െൻറ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ സെക്രട്ടറി രജിത അനി സ്വാഗതവും വൈസ് പ്രസിഡൻറ്​ നിമ്മി റോഷൻ നന്ദിയും രേഖപ്പെടുത്തി. സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, നോർക്ക - ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ആശംസകൾ അർപ്പിച്ചു. ജോബ്​ സെൽ കൺവീനർ സുനിൽ തോമസ് യോഗനടപടികൾ നിയന്ത്രിച്ചു. നോർക്ക ഹെൽപ്‌ ഡസ്‌ക്‌ കൺവീനർ രാജേഷ്‌ ചേരാവളളിയും വനിത വേദി കമ്മിറ്റി അംഗങ്ങളും ശിൽപശാലയ്‌ക്‌ നേതൃത്വം നൽകി. ഈ മേഖലയിലേക്ക്‌ കടക്കുവാൻ താൽപ്പര്യമുള്ളവർക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും ഇതിനായി വാട്​സാപ്പ്​ ഗ്രൂപ്പിനു തുടക്കം കുറിക്കുമെന്നും സമാജം വനിത വേദി പ്രസിഡൻറ്​ മോഹിനി തോമസ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39804013,38044694 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - job training for women, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.