മനാമ: ഇൗസ ടൗൺ വാക്വേയിൽ അന്തരീക്ഷം തണുപ്പിക്കാനായി വാട്ടർ സ്പ്രിംക്ലറുകൾ സ്ഥാപിച്ചത് കായികതാരങ്ങൾക്കും സന്ദർശകർക്കും കൂടുതൽ സൗകര്യമായി.
അഞ്ച് ഗെയിമിങ് ഏരിയകൾക്കൊപ്പം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി 10,300 ചതുരശ്ര മീറ്റർ റബർ ഫ്ലോർ സജ്ജീകരിച്ച് നടപ്പാത അടുത്തിടെയാണ് നവീകരിച്ചത്.
സ്പ്രിംക്ലർ സംവിധാനമുള്ള ബഹ്റൈനിലെ ആദ്യത്തെ സ്വതന്ത്ര സൗകര്യമാണ് ഇൗസ ടൗൺ വാക്വേയെന്ന് സതേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അസം അബ്ദുല്ലത്തീഫ് പറഞ്ഞു.
"ഇത് പരിസ്ഥിതി സൗഹൃദ സംവിധാനമാണ്. കളിസ്ഥലങ്ങളിൽ കൃത്രിമ പുല്ലും ചുവന്ന ഇഷ്ടികയും സഹിതം അഞ്ച് കളിസ്ഥലങ്ങളിൽ റബർ ഫ്ലോറും സ്ഥാപിച്ചിട്ടുണ്ട്. വിവിധ കളികൾക്കുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
മരങ്ങൾ നട്ടുപിടിപ്പിച്ചു, ജലസേചന ശൃംഖലയും സന്ദർശകർക്ക് ചൂടുകാലത്ത് അഭയം പ്രാപിക്കാൻ കുടകളും സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
നടപ്പാതകൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയുടെ വികസനം തുടരുമെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.