മനാമ: ‘ഇന്‍വെസ്റ്റ് ഇന്‍ ബഹ്റൈന്‍’ എന്ന തലക്കെട്ടില്‍ നടക്കുന്ന നിക്ഷേപക സമ്മേളനത്തിനും പ്രദര്‍ശനത്തിനും കഴിഞ്ഞ ദിവസം ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനം രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. പുതിയ മേഖലകളില്‍ നിക്ഷേപ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. സാമ്പ്രദായിക നിക്ഷേപരംഗത്തിന് പകരം മേഖലകള്‍ കണ്ടത്തെുന്നതിനും അതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് ബഹ്റൈന്‍ മുന്‍ഗണന നല്‍കുന്നത്. നിക്ഷേപകര്‍ക്ക് മുന്നില്‍ രാജ്യത്തിന്‍െറ വാതിലുകള്‍ തുറന്നിരിക്കുകയാണ്. അവര്‍ക്ക് എളുപ്പത്തില്‍ വ്യാപാരസംബന്ധിയായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുതകുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സാമ്പത്തിക വളര്‍ച്ച പുരോഗതിയുടെ പാതയിലാണെന്നും നിലവിലുള്ള സാമ്പത്തിക മാന്ദ്യം അതിജീവിക്കാനുള്ള കരുത്ത് ബഹ്റൈന്‍ സമ്പദ്വ്യവസ്ഥക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് 11ാംതവണയാണ് ബഹ്റൈനില്‍ നിക്ഷേപക സംഗമം നടത്തുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.