വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മു​അ​യും ഐ.​ബി.​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ല്ലി പെ​ക്ക ഹൈ​നോ​ന​നും

ക​രാ​റൊ​പ്പി​ട​ൽ ച​ട​ങ്ങി​ൽ​നി​ന്ന്

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇ​നി അ​ന്താ​രാ​ഷ്ട്ര പാ​ഠ്യ​പ​ദ്ധ​തി; ഐ.​ബി പ്രോ​ഗ്രാ​ം തുടങ്ങും

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ക്ക​ലൗ​റി​യേ​റ്റ് (ഐ.​ബി) പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ക്ക​ലൗ​റി​യേ​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​നും (ഐ.​ബി.​ഒ) ത​മ്മി​ൽ ച​രി​ത്ര​പ​ര​മാ​യ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മു​അ​യും ഐ.​ബി.​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​ല്ലി പെ​ക്ക ഹൈ​നോ​ന​നും ചേ​ർ​ന്നാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്. ഈ​സ ടൗ​ണി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്തു. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​ക്ക് ഇ​ന്റ​ർ​മീ​ഡി​യ​റ്റ് ത​ല​ത്തി​ൽ എ​ട്ടാം ഗ്രേ​ഡ് മു​ത​ലാ​ണ് ഐ.​ബി മി​ഡി​ൽ ഇ​യേ​ഴ്സ് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​ത്.

മി​ഡി​ൽ ഇ​യേ​ഴ്സ് പ്രോ​ഗ്രാം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ഡി​പ്ലോ​മ പ്രോ​ഗ്രാ​മി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. ഇ​തോ​ടെ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഐ.​ബി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്കും. ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക വ​ഴി അ​വ​രു​ടെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളും അ​ക്കാ​ദ​മി​ക് മി​ക​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ല​ക്ഷ്യം.

പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന രീ​തി, മൂ​ല്യ​നി​ർ​ണ​യ രീ​തി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം ഉ​ട​ൻ പു​റ​ത്തു​വി​ടും.

Tags:    
News Summary - International curriculum to be introduced in government schools; IB program to be launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.