യുവാക്കളുടെ കായിക താല്‍പര്യത്തിന് മികച്ച പ്രോത്സാഹനം നല്‍കും –ഹമദ് രാജാവ്

മനാമ: യുവാക്കളുടെ കായിക താല്‍പര്യത്തിന് മികച്ച പ്രോത്സാഹനം നല്‍കുമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. ബഹ്‌റൈനില്‍ സംഘടിപ്പിച്ച ‘ഫിഫ’യുടെ 67ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ‘ഫിഫ’ പ്രസിഡൻറ്​ ജിയാനി ഇന്‍ഫാൻറിനോയെ സാഫിരിയ്യ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ കര്‍മശേഷി രാജ്യത്തി​​​െൻറ നൻമക്കും കായിക മേഖലയുടെ പുരോഗതിക്കുമായി ഉപയോഗപ്പെടുത്തുന്നതിന് വിവിധ പദ്ധതികളുള്ളതായി ഹമദ് രാജാവ് വ്യക്തമാക്കി. 

അന്താരാഷ്​ട്ര തലത്തിലും മേഖലയിലും നടക്കുന്ന വിവിധ കായിക മത്സരങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 211 അംഗ രാഷ്​ട്രങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്ന്​ ഹമദ്​ രാജാവ്​ പറഞ്ഞു. സമ്മേളനം വിജയകരമായി സമാപിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. കൂടിക്കാഴ്​ചയില്‍ ഹമദ് രാജാവി​​​െൻറ യുവജന^കായിക കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും സന്നിഹിതനായിരുന്നു. 

Tags:    
News Summary - interest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.