എം. ബാലമുരളികൃഷ്ണ
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു വരുന്ന ഇൻഡോ ബഹ്റൈൻ നൃത്ത സംഗീത പരിപാടിയിൽ മാറ്റം. ഇന്ന് പരിപാടി അവതരിപ്പിക്കേണ്ടിയിരുന്ന വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടി നാളെ (വെള്ളിയാഴ്ച) വൈകീട്ട് 7.30 നും, നാളെ നടക്കേണ്ട കുന്നകുടി എം. ബാലമുരളികൃഷ്ണയുടെ പരിപാടി ഇന്ന് വൈകീട്ട് എട്ടിനും അരങ്ങേറും. സോളോ കച്ചേരികൾക്ക് പ്രശസ്തിയാർജിച്ച കർണാടിക് സംഗീതജ്ഞനാണ് എം. ബാലമുരളികൃഷ്ണ.
സംഗീത പ്രേമികളെ ആവേശഭരിതരാക്കുന്ന രാഗസന്ധ്യ ഏതൊരു സംഗീതാസ്വാദകനും ഏറെ കാത്തിരിക്കുന്ന, ജീവിതത്തിലൊരിക്കലെങ്കിലും നേരിട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. അപ്രതീക്ഷിതമായി സംഭവിച്ച ചില സാങ്കേതിക തകരാറാണ് വൈക്കം വിജയലക്ഷ്മിയുടെ പരിപാടി നാളേക്ക് മാറ്റിവെക്കേണ്ടിവന്നതെന്നും പ്രേക്ഷകർക്കുണ്ടായ പ്രയാസത്തിൽ ക്ഷമചോദിക്കുന്നതായും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയും സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.