ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് വാർഷിക ദിനാഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ വാർഷിക ദിനം ആഘോഷിച്ചു. 'ബന്ധൻ - ബഹ്റൈനെയും ഇന്ത്യയെയും ആഘോഷിക്കുന്നു' എന്ന പ്രമേയത്തിലുള്ള പരിപാടി ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സാംസ്കാരിക ഐക്യത്തെയും പങ്കിട്ട മൂല്യങ്ങളെയും മനോഹരമായി എടുത്തുകാണിച്ചു. പ്രതിഭയുടെയും സർഗാത്മകതയുടെയും ടീം വർക്കിന്റെയും ഊർജസ്വലമായ പ്രദർശനമായിരുന്നു വാർഷികദിനം.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ പങ്കെടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് വിദ്യാർഥികളുടെ സമർപ്പണത്തിനും ഉത്സാഹഭരിതമായ പങ്കാളിത്തത്തിനും അവരെ അഭിനന്ദിച്ചു.
പരിപാടിയുടെ സാംസ്കാരിക വിഭാഗത്തിൽ പ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ആകർഷകമായ പ്രകടനങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. വർണാഭമായ വസ്ത്രങ്ങൾ, ആവിഷ്കാര ചലനങ്ങൾ, ഉജ്ജ്വലമായ അവതരണങ്ങൾ എന്നിവയിലൂടെ, കുരുന്നുകൾ പ്രേക്ഷകരെ ആകർഷിച്ചു. അവതാരകനായ ആയിഷ ഫാത്തിമ, ഹംദി അഹ്യാൻ കൂടക്കാടൻ, സാകേത് അനിൽകുമാർ, മരിയാനോ അലക്സ് രാജോയ്, ആയിഷ സെഹ്റ, ജോവാന മേരി ഷിജിൻ എന്നിവർ പരിപാടിയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കി. ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസും ഹെഡ് ഗേൾ ലക്ഷിത രോഹിതും നടത്തിയ ഹൃദയംഗമമായ നന്ദിയോടെ ആഘോഷം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.