ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച ലോയൽറ്റി പ്ലെഡ്‌ജിൽ നിന്ന്

രാജാവിനോടും ബഹ്റൈനോടുമുള്ള ആദരവ്; ഇന്ത്യൻ ക്ലബിന്റെ ലോയൽറ്റി പ്ലെഡ്‌ജ് പരിപാടി സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ ക്ലബ് ലോയൽറ്റി പ്ലെഡ്‌ജ് ഇൻഷ്യേറ്റീവ് സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ ക്ലബ് അംഗങ്ങളും പ്രാദേശിക സമൂഹാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും രാജകുടുംബത്തോടും ബഹ്റൈൻ രാജ്യത്തോടുമുള്ള വിശ്വാസവും ആദരവും രേഖപ്പെടുത്തി.

പരിപാടിയുടെ പ്രധാന ആകർഷണമായി പ്രത്യേകമായി തയ്യാറാക്കിയ അറബിക് ലോയൽറ്റി പ്ലെഡ്‌ജ് ലെഡ്‌ജറിൽ സമൂഹ നേതാക്കളും കുടുംബങ്ങളും ഒപ്പുവെച്ച് രാജ്യത്തോടുള്ള നന്ദിയും പ്രതിബദ്ധതയും രേഖപ്പെടുത്തി. പരിപാടി സമാപിച്ചതിന് ശേഷം പൂർത്തിയായ അറബിക് ലോയൽറ്റി പ്ലെഡ്‌ജ് ലെഡ്‌ജർ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിനായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈന്റെ പുരോഗതിയോടും സുരക്ഷയോടും സമൃദ്ധിയോടും ഇന്ത്യൻ സമൂഹം പുലർത്തുന്ന സ്ഥിരമായ പ്രതിബദ്ധതയുടെ പ്രതീകമായാണ് ഈ രേഖ വിലയിരുത്തപ്പെടുന്നത്. 

Tags:    
News Summary - Indian Club's Loyalty Pledge program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.