ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു.ഇടത്തുനിന്ന് മെയ് ക്വീൻ കൊറിയോഗ്രാഫർ അഞ്ജു ശിവദാസ്, ടൈറ്റിൽ സ്പോൺസർ ബിയോൺ മണി പ്രതിനിധി ടോബി മാത്യു, ചീഫ് കോർഡിനേറ്റർ സന്തോഷ് തോമസ്, ക്ലബ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ, ക്ലബ്ബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ കൺവീനർ അജി ഭാസി, ജോയിന്റ് കൺവീനർ ഹരി ഉണ്ണിത്താൻ, എൻറർടെയ്ൻമെന്റ് സെക്രട്ടറി ആർ. സെന്തിൽ കുമാർ
മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബിയോൺ മണി മേയ് ക്യൂൻ 2023 മത്സരം മേയ് 26ന് നടക്കും. ഗുദൈബിയ ഇന്ത്യൻ ക്ലബിൽ വൈകീട്ട് ഏഴിന് മത്സരം ആരംഭിക്കും. ക്ലബ് അംഗങ്ങളും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളുമടക്കം 1500 പേർ പങ്കെടുക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈനിൽ താമസിക്കുന്ന 17നും 28നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന മത്സരാർഥികൾക്ക് വിവിധ റൗണ്ടുകളിൽ മത്സരിക്കാം. വിജയിയെ കൂടാതെ ഫസ്റ്റ്, സെക്കൻഡ് റണ്ണർ അപ്പുകളെയും ഇവർക്കു പുറമെ നാലു വ്യക്തിഗത വിഭാഗങ്ങളിലായി വിജയികളെയും തെരഞ്ഞെടുക്കും.
എയർടിക്കറ്റും പണവും ആഭരണങ്ങളുമടക്കംവിജയികൾക്ക് ലഭിക്കും. മെയ് ക്യൂൻ 2003 ന്റെ ആകെ സമ്മാനത്തുക 5000 യു.എസ് ഡോളറായി വർധിപ്പിച്ചിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് വിവിധ നൃത്ത ഇനങ്ങളുടെ അവതരണവും നടക്കും. രജിസ്ട്രേഷൻ ഫോമിനും മറ്റു വിവരങ്ങൾക്കും ക്ലബ് എന്റർടെയ്ൻമെന്റ് സെക്രട്ടറി ആർ. സെന്തിൽകുമാർ (33340494), ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ (34330835), പ്രസിഡന്റ് കെ.എം. ചെറിയാൻ (39427425), ജനറൽ കൺവീനർ സന്തോഷ് തോമസ് (33005413) എന്നിവരുമായി ബന്ധപ്പെടണം. മേയ് 10ന് രജിസ്ട്രേഷൻ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.