ഇന്ത്യൻ അംബാസഡറും എൽ.എം.ആർ.എ സി.ഇ.ഒയും കൂടിക്കാഴ്ചക്കിടെ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡറും എൽ.എം.ആർ.എ സി.ഇ.ഒയും കൂടിക്കാഴ്ച നടത്തി
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി അധ്യക്ഷനുമായ നിബ്രാസ് താലിബ് ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. മനാമയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം അവലോകനം ചെയ്ത യോഗത്തിൽ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും പൊതുതാൽപ്പര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ചയായി. എൽ.എം.ആർ.എ ആസ്ഥാനത്ത് നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.