Posted On
date_range Updated On
date_range ഒരാഴ്ചക്കിടയിൽ 555 സ്വദേശികൾക്ക് തൊഴിൽ നൽകി
മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ 555 സ്വദേശി തൊഴിലന്വേഷകർക്ക് തൊഴിൽ നൽകാൻ സാധിച്ചതായി തൊഴിൽ സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 31 മുതൽ നവംബർ ആറ് വരെയാണ് 410 സ്വകാര്യ കമ്പനികളിൽ ഇവരെ നിയമിച്ചത്. വിവിധ പരിശീലന പരിപാടിയിലൂടെ 509 പേർക്ക് തൊഴിൽ വൈദഗ്ധ്യം നൽകാനും സാധിച്ചു. 2021ലെ രണ്ടാം തൊഴിൽദാന പദ്ധതി പ്രകാരം മൊത്തം 25,000 തൊഴിലവസരങ്ങൾ ഒരുക്കുന്നതിനാണ് ശ്രമം നടക്കുന്നത്.
10,093 പേർക്ക് ഇതിനകം തൊഴിൽ പരിശീലനം നൽകിക്കഴിഞ്ഞു.
പതിനായിരത്തിലധികം പേർക്ക് ഇക്കാലയളവിനുള്ളിൽ തൊഴിൽ നൽകാൻ സാധിച്ചതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.