Represetational image
Posted On
date_range Updated On
date_range അറബ് പൗരന് രണ്ടു വർഷം തടവ്;10,000 ദിനാറിന്റെ 16 ഫോണുകൾ കൈക്കലാക്കി
വിവര സാങ്കേതിക സംവിധാനങ്ങളെ തെറ്റായി ഉപയോഗിച്ചാണ് മൊബൈലുകൾ കൈക്കലാക്കിയത്
മനാമ: 10,000 ദിനാർ വിലവരുന്ന 16 മൊബൈലുകൾ കൈക്കലാക്കിയ അറബ് പൗരന് രണ്ട് വർഷം തടവിന് മൂന്നാം ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഡെലിവറി കമ്പനിയുടെ വിവര സാങ്കേതിക സംവിധാനങ്ങളെ തെറ്റായി ഉപയോഗിച്ചാണ് മൊബൈലുകൾ കൈക്കലാക്കിയത്.
രണ്ട് ദിനാറും 250 ഫിൽസും മാത്രമാണ് പ്രതി ഇതിനായി ആകെ ചെലവഴിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ ബഹ്റൈനിലേക്ക് വരാത്ത വിധം തിരിച്ചയക്കാനും കോടതി ഉത്തരവുണ്ട്. പ്രതിയിൽ നിന്നും ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.