ദാണ്ടിയ ബീറ്റ്സ് 2026' ന്റെ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ്
Posted On
date_range Updated On
date_range ഐ.എൽ.എ ദാണ്ടിയ ബീറ്റ്സ് ടിക്കറ്റ് ലോഞ്ചിംഗ്
മനാമ: ഒക്ടോബർ ഒന്നിന് ക്രൗൺ പ്ലാസ ബഹ്‌റൈനിൽ നടക്കുന്ന 'ഐ.എൽ.എ ദാണ്ടിയ ബീറ്റ്സ് 2026' ന്റെ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു. ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ആദ്യ ദിവസം തന്നെ 700 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സമൂഹത്തിന്റെ വലിയ പിന്തുണയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൻ പറഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ഐ.എൽ.എയുടെ സ്നേഹ റെക്രിയേഷൻ സെന്ററിനായുള്ള ധനസമാകരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സ്പോൺസർമാർക്കും പിന്തുണ നൽകിയ എല്ലാവർക്കും ഐ.എൽ.എ നേതൃത്വം നന്ദി അറിയിച്ചു. സാംസ്കാരികവും വർണ്ണാഭവുമായ ആഘോഷങ്ങൾക്ക് വേദിയാകുന്ന ദാണ്ടിയ ബീറ്റ്സിനായുള്ള കാത്തിരിപ്പിലാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.